banner

ട്വിറ്ററിലെ വീഡിയോ; രാഹുൽ ഗാന്ധിക്കെതിരെ പോക്‌സോ നിയമ ലംഘനത്തിന് കേസ്


ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസ് എടുത്ത് ഡൽഹി പോലീസ്. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തത്. സംഭവത്തിൽ അഭിഭാഷകനായ വിനീത് ജിന്ദാൽ നൽകിയ പരാതിയിലാണ് നടപടി.

ട്വിറ്ററിലാണ് രാഹുൽ നൻഗാൽ സ്വദേശിനിയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചത്. നിയമ പ്രകാരം ഇരയുടേയോ, കുടുംബത്തിന്റെയോ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

സംഭവത്തിൽ രാഹുലിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്‌സോ നിയമത്തിലെ 23ാം വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 74ാം വകുപ്പ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228എ വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബുധനാഴ്ച രാഹുൽ ഗാന്ധി പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ചിത്രങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്. സംഭവത്തിൽ ഇന്നലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാഹുലിന് നോട്ടീസ് അയച്ചിരുന്നു.

Post a Comment

0 Comments