banner

താലിബാന് ലോക സമൂഹത്തിന്റെ പിന്തുണ ഉണ്ടാകില്ല; സ്ത്രീസ്വാതന്ത്ര്യം താലിബാൻ തൊട്ടുതീണ്ടിയിട്ടില്ലെന്നും അഫ്ഗാൻ പോപ്പ് ഗായിക

വാഷിംഗ്ടൺ : അഫ്ഗാനിലെ താലിബാൻ ക്രൂരതകൾ തുടരുമെന്ന മുന്നറിയിപ്പുമായി അഫ്ഗാൻ പോപ് ഗായിക ആര്യാനാ സയീദ്. തന്റെ രാജ്യം കൊടുംഭീകരരുടെ പിടിയിലാണ്. സ്ത്രീകളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്നും ആര്യാന പറഞ്ഞു. അമേരിക്ക നടത്തിയ ആദ്യ രക്ഷാപ്രവർത്തനത്തിൽ സി-17 വിമാനത്തിൽ ഒരുവിധം കയറിക്കൂടിയതാണ് താനെന്നും ആര്യാന പറഞ്ഞു.

കൊടുംഭീകരരാണ് താലിബാനികൾ. ഒരു ലോകരാജ്യങ്ങളും ഇവരെ അംഗീകരിക്കാൻ പോകുന്നില്ല. താലിബാന്റെ യഥാർത്ഥ മുഖമെന്താണെന്ന് തങ്ങൾ 20 വർഷം മുമ്പ് കണ്ടതാണ്. ജനങ്ങളെല്ലാം അവരുടെ ക്രൂരതകൾ അനുഭവിച്ചവരാണ്. ലോകരാജ്യങ്ങൾ അഫ്ഗാനെ ഈ ഭീകരരരുടെ കയ്യിലേക്ക് എറിഞ്ഞുകൊടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ആര്യാന ചോദിക്കുന്നത്.

താലിബാൻ നിരവധി പ്രസ്താവനകൾ ഇറക്കുന്നുണ്ട്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുമെ ന്നാണ് അവകാശവാദം എന്നാൽ ബുർഖയ്‌ക്കും ഹിജാബിനുമകത്തുള്ള സ്ത്രീയെ മാത്രമാണ് അവർ അംഗീകരിക്കുക. അതിനപ്പുറം ഒരു സ്വാതന്ത്ര്യവും പൊതുരംഗത്തെ പ്രാതിനിധ്യവും അവർ അനുവദിക്കില്ലെന്നും പ്രശസ്തഗായികയായ ആര്യാന പറഞ്ഞു.

Post a Comment

0 Comments