പെരുമ്പാവൂർ : ഫെയ്സ് ബുക്ക് ലൈവ് ഇട്ട ശേഷം യുവാവ് ജീവനൊടുക്കി. പത്തനംതിട്ട മടശേരിക്കര വീട്ടിൽ ആശിഷ് ഓമനക്കുട്ടൻ (24) ആണ് മരിച്ചത്. പുല്ലുവഴി റിനാൾട്ട് കാർ ഷോറൂമിലെ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു. പുല്ലുവഴി എൽ പി സ്കൂളിന് മുൻവശത്തുള്ള വാടക വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിൻ്റെ പുറകിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണം മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇനി ആറു ദിവസം കൂടി മാത്രമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമീക നിഗമനം.
ഇന്നലെ രാത്രി ആശിഷ് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആശിഷിൻ്റെ ബന്ധുക്കൾ പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.
0 Comments