banner

ഭാര്യ കയറിയില്ലെന്നറിഞ്ഞ്​ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന്​ യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

കാസർകോട് : ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് പരിക്ക്. തമിഴ്‌നാട് സ്വദേശിയായ ശങ്കറിനാണ് പരിക്കേറ്റത്. ട്രെയിനിനും പാളത്തിനും ഇടയിൽ കുടുങ്ങി ഇയാളുടെ കാൽ ചതഞ്ഞു. വലതുകാലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. മംഗളുരുവിൽ നിന്ന് യശ്വന്ത്പൂരിലേക്കുള്ള വീക്കിലി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ശങ്കറും ഭാര്യ ശശികലയും.

പിറകിലെ കോച്ചിൽ കയറിയ ശങ്കർ, ശശികല കയറിയില്ലെന്ന ധാരണയിൽ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ റെയിൽവേ പോലീസും യാത്രക്കാരും ട്രെയിൻ നിർത്തിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

إرسال تعليق

0 تعليقات