Latest Posts

വിവാഹ നിശ്ചയത്തിന് പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം, യുവാവ് പിടിയിൽ

മൂവാറ്റുപുഴ : വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് യുവതിയുടെ പരാതിയിന്മേൽ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.  വനിതാ ഹെല്പ്പലൈനിലാണ് യുവതി പരാതി നൽകിയത്. 

ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനണ് 28-കാരനായ അനന്തകൃഷ്ണൻ. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മേ‌യ് മാസത്തിലായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയം കഴിഞ്ഞ് പിറ്റേന്ന് യുവതിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാൾ പിൻവാങ്ങിയതെന്നും പരാതിയിലുണ്ട്.

ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ്‌ 30-ന് 50,000 രൂപ വാങ്ങി. സ്ത്രീധനമായി 150 പവൻ സ്വർണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇത് നൽകിയില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

0 Comments

Headline