banner

ഓട്ടോയ്‌ക്കുള്ളിൽ വെന്ത നിലയിൽ യുവാവിന്റെ മൃതദേഹം

കോട്ടയം : ഓട്ടോയ്‌ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മാങ്ങാനത്താണ് സംഭവം. വില്ലൂന്നി സ്വദേശിയായ ഇരുുപത്തിനാല് വയസ്സുള്ള അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം പുതുപള്ളി റോഡിൽ മക്രോണി പാലത്തിനു സമീപമാണ് ഓട്ടോ കണ്ടെത്തിയത് ഇതിലെ ഡ്രൈവർ സീറ്റിലാണ് കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്‌സും കോട്ടയം ഈസ്റ്റ് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات