ഏഴുമാസം ഗർഭിണിയായ ദീപ്തി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആലുവ കൊവിഡ് കെയർ സെന്‍ററിലായിരുന്നു യുവതിയെ ആദ്യം പ്രവേശിപ്പിച്ചത്. 15 ദിവസം മുൻപ് അനന്തരമായി ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടർന്ന് ദീപ്തിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ചയായിരുന്നു പ്രസവം നടന്നത്. ചെറിയ രക്തസ്രാവം ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ രാത്രിയോടെ ബി.പി ക്രമാതീതമായി കുറഞ്ഞ് ദീപ്തി മരണപ്പെടുകയായിരുന്നു.
സംസ്കാരം തിങ്കളാഴ്‌ച്ച രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മറ്റു മക്കൾ: ആദിത്യ, അദ്വൈത.
0 Comments