അതേസമയം സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് യോഗത്തിലായിരുന്നു തീരുമാനം.
ടി.പി.ആർ നിരക്ക് ഓരോ ദിവസവും മേലോട്ട്, പിന്നെങ്ങനെ സിനിമാ തിയറ്ററുകൾ തുറക്കും : മന്ത്രി സജി ചെറിയാൻ.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 20,000ന് മുകളിലുള്ള സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകു. ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തീയറ്ററുകള്‍ തുറക്കാമെന്ന് മന്ത്രി അറിയിച്ചു. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.
0 Comments