ഓഗസ്‌റ്റ് 17-ാം തിയ്യതിയാണ് സംഭവം.കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും 5,500 രൂപയുമാണ് മുഖ്യപ്രതിയും നാല് കൂട്ടുപ്രതികളും ചേര്‍ന്ന് കവര്‍ന്നത്. മോഷണത്തിനിടെ പ്രതികളിലൊരാള്‍ കവര്‍ച്ചയ്‌ക്ക് ഇരയായ ആളെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. നജഫ്‌ഗഡിലെ ധര്‍മപുരയിയ്‌ക്ക് സമീപമുള്ള ഗുര്‍ജാര്‍ ഡയറി പരിസരത്തുനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയതെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.
ഗുഡ്‌ഗാവിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ലോക്ക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ടുവെന്നും പ്രതി പൊലീസിനു മൊഴി നല്‍കി.കവര്‍ച്ച നടത്തിയ മൊബൈല്‍ ഫോണ്‍ സിങിന്‍റെ പക്കല്‍ നിന്ന് കണ്ടെടുത്തതായും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
0 تعليقات