banner

സിനിമാ താരം 'ആര്യ'യുടെ പേരിൽ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം യുവതിയില്‍ നിന്ന് 70 ലക്ഷം തട്ടിയ രണ്ട് പേര്‍ പിടിയില്‍

ചെന്നൈ : നടൻ ആര്യയായി വ്യാജേന  ശ്രീലങ്കൻ യുവതിയെ കബളിപ്പിച്ച യുവാക്കൾ ചെന്നൈയിൽ അറസ്റ്റിൽ. മുഹമ്മദ് അർമാൻ, മുഹമ്മദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ സൈബർ പോലീസ് ഇൻസ്പെക്ടർ ഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.

ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിയാണ് നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ആരോപിച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്.  ആര്യയുമായി താൻ സമൂഹമാധ്യമത്തിലൂടെ ചാറ്റ് ചെയ്യാറുണ്ടെന്നും വിവാഹവാഗ്ദാനം നൽകി തന്നെ നടൻ വഞ്ചിച്ചുവെന്നും ആരോപിച്ചു. തന്റെ പക്കൽ നിന്ന് 65 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായും ഇവർ പറഞ്ഞു.

ഇതോടെ ആര്യയെ വിളിച്ച് വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നും, കേസില്‍ നിരപരാധിയാണെന്നുമായിരുന്നു ആര്യ പോലീസിന് മൊഴി നല്‍കിയത്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതോടെയാണ് യുവതി തട്ടിപ്പിനിരയായതാണെന്ന് പോലീസിന് വ്യക്തമായത്.

Post a Comment

0 Comments