banner

പതിമൂന്ന്കാരനെയും അമ്മയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


തൃശൂർ : അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംപ്പേട്ട പൂക്കോട് വെട്ടിയാട്ടിൽ അനില, മകൻ 13 വയസുള്ള അശ്വിൻ എന്നിവരെ ആണ് രണ്ടു കിടപ്പു മുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുൻപാണ് അനിലയുടെ ഭർത്താവ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്. 

തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷിന്‍റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യ ആണ് അനില. വരാക്കര ഗുരുദേവ സ്‌കൂളിലെ ഐറ്റം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. ഫോറെൻസിക്ക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. 

إرسال تعليق

0 تعليقات