Latest Posts

കൊല്ലത്ത് പതിമൂന്ന്കാരന് ക്രൂര മർദ്ദനം, പിതാവ് അറസ്റ്റിൽ

കൊല്ലം : കടയ്ക്കലില്‍ 13വയസുള്ള മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിലാ‌യി. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറുദീനാണ് പിടിയിലായത്.

ഇയാള്‍ കുട്ടിയെ ചവിട്ടുകയും ചെയ്തു. മര്‍ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സി ഐയെ വിളിച്ച്‌ പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പോലീസ് കുട്ടിക്കു കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.പിതാവ് നാസാറുദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെകോടതിയില്‍ ഹാജരാക്കും.

0 Comments

Headline