banner

പിതൃപുണ്യം തേടി ആയിരങ്ങൾ കർക്കിടക വാവ് ബലി നടത്തി, നൂറ് പേർക്കെതിരെ കേസ്

പിതൃപുണ്യം തേടി ആയിരങ്ങൾ ഇന്ന് കർക്കിടക വാവ് ആചരിച്ചു. കോവിഡ് സാഹചര്യത്തിൽ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ബലിതർപ്പണം ഉണ്ടായിരുന്നില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് ഈക്കുറിയും വീടുകളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്.  ക്ഷേത്രങ്ങളിലും പുണ്യ തീർഥ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിന് അനുമതിയില്ലെന്ന് വിവിധ ദേവസ്വം ബോര്‍ഡുകള്‍ നേരത്തെ അറിയിച്ചിരുന്നു.

ഭക്തി സാന്ദ്രമായി ആയിരങ്ങൾ ഒഴുകിയെത്താറുള്ള ആലുവ മഹാദേവ ക്ഷേത്ര മണപ്പുറത്ത് ഈക്കുറി ബലിക്കടവുകൾ ഒഴിഞ്ഞുകിടന്നു എന്നിരുന്നാലും പ്രത്യേക പൂജകൾക്കായി കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി പേർ എത്തിയിരുന്നു.

എന്നാൽ കോഴിക്കോട് വരക്കൽ കടപ്പുറത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ചതിൻ്റെ പേരിൽ കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കോഴിക്കോട്, വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Post a Comment

0 Comments