സാധാരണക്കാർക്ക് നേരെ നീതിപൂർവ്വമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വകവരുത്തുമെന്ന് കത്തിൽ പറയുന്നു. സിഐക്ക് നേരെ കത്തിൽ അസഭ്യവർഷം മുഴക്കിയിട്ടുണ്ട്. കത്തിലെ ഒരു വരി പോലും പുറത്ത് പറയാൻ സാധിക്കാത്തതാണ് എന്നാണ് വിവരം.
വട്ടലക്കി ഊരിലെ ആദിവാസി ആക്ഷൻ കൗൺസിൽ ഭാരവാഹി വി.എസ്.മുരുകനെയും പിതാവ് ചെറിയൻ മൂപ്പനെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിഐ വിനോദ് കൃഷ്ണക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കത്ത് എത്തിയത്. സംഭവത്തിൽ ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
0 تعليقات