Latest Posts

കൊല്ലത്ത് ലോറി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ചാത്തന്നൂർ : ലോറി ഡ്രൈവറെ ക്രൂരമായി 2ർദ്ദിച്ച് അവശനാക്കിയ ശേഷം തട്ടികൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ മൂന്ന് പ്രതികളെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു .കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി അൻസാർ മൻസിലിൽ അഫ്സൽ (29) കുളത്തുപ്പുഴ അമ്പതേക്കർ താഹ മൻസിലിൽ താഹക്കുട്ടി (35) കുളത്തുപ്പുഴ നെല്ലിമൂട് തിങ്കൾ കരിക്കം പി.കെ.ഹൗസിൽ സുഫിയാൻ (28) എന്നിവരെയാണ് ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോണിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂൺ 24-ന് പുലർച്ചേ ഇത്തിക്കരയിൽ വച്ചായിരുന്നു ലോറി ഡ്രൈവർക്ക് നേരെ ആക്രമണം നടന്നത്.. കണ്ണൂരിൽ നിന്നും ചെങ്കല്ലും കയറ്റിവന്ന ലോറിയിലെ ഡ്രൈവർ കുളത്തുപ്പുഴ നെല്ലിമുട് തിങ്കൾ കരിക്കം കുഴി വിളവീട്ടിൽ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കൂടിയായ ഷിബിനെ (30)യാണ് കൊലപ്പെട്ടത്താൻ ശ്രമിച്ചത്. ഇത്തിക്കരയിൽ ദേശീയ പാതയോരത്ത് ലോറി നിർത്തിയിട്ട് വിശ്രമിക്കാനൊരുങ്ങുമ്പോൾ ആട്ടോയിലും ബൈക്കിലുമായെത്തിയ സംഘമാണ് ഷിബിനെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചത്. അവശനായ ഷിബിനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ദേശീയ പാതയിലൂടെ മറ്റ് വാഹനങ്ങൾ വന്നു കൊണ്ടിരുന്നതിനാൽ ഷിബിൻ രക്ഷപ്പെടുകയായിരുന്നു.

കുളത്തുപ്പുഴയിൽ മുമ്പ് നടന്ന ഡിവൈഎഫ് ഐ - എസ് ഡി പി ഐ സംഘട്ടത്തിൻ്റെ ഭാഗമായാണ് ഷിബിന് നേരെ നടന്ന ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഷിബിൻ കണ്ണൂരിൽ നിന്നും ലോറി എടുത്തപ്പോൾ മുതൽ ലോറിയിലെ സഹായിയെ വിളിച്ച് റൂട്ട് മനസ്സിലാക്കി കൊണ്ടിരുന്നയാളാണ് അഫ്സൽ കഴിഞ്ഞാഴ്ച പുലർച്ചേ അഫ്സലിൻ്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒളിവിലായിരുന്ന അഫ്സലിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അഞ്ചൽ ഭാഗത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

0 Comments

Headline