banner

ഇന്ത്യയിൽ രണ്ട് കോടിയുടെ കാർ വിപണിയിലെത്തിച്ച് മെഴ്‌സിഡസ് ബെൻസ്

മുംബൈ : കരുത്തുറ്റ ജിഎൽഇ 63 എസ് എഎംജി കൂപ്പെ ഇന്ത്യൻ വിപണിയിലെത്തിച്ച് മെഴ്‌സിഡസ് ബെൻസ്. 2.07 കോടി രൂപയാണ്(എക്‌സ്-ഷോറൂം) വണ്ടിയുടെ വില. രാജ്യത്ത് വിൽപ്പനക്കെത്തുന്ന 12ാം എഎംജി മോഡൽ കൂടിയാണിത്.

603 ബിഎച്ച്പി കരുത്തുള്ള 4.0 ലിറ്റർ ബൈടർബോ വി8 എഞ്ചിനാണ് എഎംജി ജിഎൽഇ 63 എസ് കൂപ്പെയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. 48വി ഇക്യു ബൂസ്റ്റ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന ആദ്യത്തെ എഎംജി വി8 മോഡലാണിത്.

ജിഎൽഇ 63 എസ് എഎംജി കൂപ്പെയിൽ പ്രതീക്ഷ നൽകുന്ന ധാരാളം സ്റ്റാൻഡേർഡ് സവിശേഷതകളും ഉണ്ട്. ഉദാഹരണത്തിന്, കംഫർട്ട് ഡ്രൈവ് മോഡിൽ പ്രത്യേക വേഗതയിൽ സിലിണ്ടറുകളുടെ പകുതി എണ്ണം ഓഫ് ചെയ്യുവാൻ സാധിക്കും.

വാഹനത്തിന്റെ ഉൾഭാഗത്ത്, മെഴ്‌സിഡസിന്റെ എംബിയുഎക്‌സ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, രണ്ട് 12.3-ഇഞ്ച് സ്‌ക്രീനുകൾ വഴി എഎംജി നിർദ്ദിഷ്ട പ്രവർത്തനങ്ങളും ഡിസ്‌പ്ലേകളും പ്രവർത്തിപ്പിക്കാനാകും. അപ്‌ഹോൾസ്റ്ററി മുതൽ ട്രിം ഫിനിഷറുകളും, സ്വിച്ച് ഗിയറും, സ്‌പോർട്ടി എഎംജി സ്റ്റിയറിംഗ് വീലും എന്നിവയുൾപ്പെടെ എഎംജി നിർദ്ദിഷ്ട മാറ്റങ്ങളുടെ ഒരു നിരതന്നെ വാഹനത്തിൽ കാണുവാൻ സാധിക്കും.

إرسال تعليق

0 تعليقات