banner

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ പത്തൊൻപത്കാരൻ ഉൾപ്പെടെ രണ്ടുപേർ മുങ്ങി മരിച്ചു.

പാലക്കാട് : കല്ലേക്കാട് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. അൻസീർ(19), ഹാഷിം (20) എന്നിവരാണ് മരിച്ചത്. അൻസീർ സേലത്ത് നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.

തമിഴ്നാട് സേലം സ്വദേശി അൻസീർ (19), ബന്ധു പാലക്കാട് മേപ്പറമ്പ് കുറിശ്ശാംകുളം സ്വദേശി ഹാഷിം(20) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസീലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹാഷിമും മുങ്ങിത്താഴുകയായിരുന്നു.

إرسال تعليق

0 تعليقات