സമീപകാലത്ത് പല തവണ പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്ന താരങ്ങളാണ് വലം കൈയ്യൻ സ്പിന്നറായ വരുൺ ചക്രവർത്തിയും, വലം കൈയ്യൻ പേസ് ബൗളറായ കംലേഷ് നാഗർകൊട്ടിയും. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷനിലുള്ള ഇരുവർക്കും ഇതു വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും, ടീം യു എ ഇ യിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നേ അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി.
അതിനിടെ ഈ ആശങ്കക്കിടയിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വലിയ ആശ്വാസം പകരുന്നതാണ് ശുഭ്മാൻ ഗിൽ പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ കളിക്കുമെന്ന വാർത്ത. നേരത്തെ പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായ ഗിൽ നിലവിൽ പരിക്കിൽ നിന്ന് മോചിതനായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുണ്ട്. തങ്ങളുടെ പ്രധാന താരങ്ങളിലൊരാളായ ഗിൽ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ കളിക്കാനുണ്ടാകുമെന്ന വാർത്ത കൊൽക്കത്ത ആരാധകർക്കും വലിയ അവേശം നൽകുന്നുണ്ട്.
0 Comments