Latest Posts

ഒരു നാൾ വരെ പ്രവാസികൾ ദൈവമായിരുന്നു!, ദുരിതം പേറി പ്രവാസ ജീവിതങ്ങൾ

ഇൻഷാദ് സജീവ്

കൊല്ലം : തൊഴിലും ജീവിതമാർഗവും നഷ്ടപ്പെട്ട്‌ ദുരിതത്തിൽ നിന്ന് കരകയറാനാകാതെ പ്രവാസികൾ, ഒരു നാൾ വരെ പ്രവാസികൾ ദൈവമായിരുന്നു ഇവർ രാജ്യത്തിൻ്റെ സമ്പദ് സ്ഥിതിയെ ഉലയാതെ പിടിച്ചു നിർത്തുന്നവർ കോടിക്കണക്കിന് രൂപാ രാജ്യത്ത് എത്തിക്കുന്നവർ. പക്ഷെ ഇന്ന് കഥയത് മാറി വാഴ്ത്തി പാടിയ പ്രവാസികളിൽ ചിലർ നാട്ടിലെത്തി കൊറോണയുടെ പേരിൽ ഞാനുൾപ്പെടുന്ന സമൂഹം അവരെ ഒറ്റപ്പെടുത്തി, തിരികെ പോകാനാകാതെ ദുരിതം പേറി ജീവിച്ചു വരുകയായിരുന്ന അവർക്ക് അവസാന കച്ചി തുരുമ്പായി ജന്മനാടിൻ്റെ വാക്സിനും ലഭിച്ചു! മെഴുകുതിരി വെളിച്ചം കണ്ട ഈയ്യാം പാറ്റകള പോലെ അവരിലേക്ക് പ്രതീക്ഷ വീണ്ടുമെത്തി, അവരറിയുന്നില്ലലോ അടുത്ത നിമിഷം എല്ലാം കെട്ടടങ്ങുമെന്ന്.

കൊല്ലം സ്വദേശിയായ ജോസ് അഞ്ച് മാസമായി ഒമാനിൽ നിന്ന് നാട്ടിലെത്തിയിട്ട് കൃത്യം പറഞ്ഞാൽ കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം നാട്ടിലെത്തുന്നത്, തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനായി സമയം അടുത്തിട്ടും വിമാന സർവ്വീസിൽ തുടരുന്ന അനിശ്ചിതത്വം അദ്ദേഹത്തെ നാട്ടിൽ തളച്ചിടുകയായിരുന്നു. വിമാന സർവ്വീസ് തുടങ്ങിയപ്പോൾ പ്രതീക്ഷ കൈവന്ന ഈയ്യാം പാറ്റയെ പോലെ കോവാക്സിനും സ്വീകരിച്ച് ജന്മനാടിൻ്റെ അഭിമാനവും പേറി നില്പാണ്, പക്ഷെ ഇനി തിരികെ പോകണമെങ്കിൽ ഡബ്ള്യു.എച്ച്.ഒ അംഗീകരിച്ച വാക്സിൻ വേണം, കോവാക്സിന് ലോകാരോഗ്യ സംഘനയുടെ അംഗീകാരമില്ലത്രെ, ജോസിൻ്റേത് മാത്രമല്ല രാജ്യത്തെ പ്രവാസികളുടെ സ്ഥിതി ഇതൊക്കെ തന്നെയാണ്......

രാജ്യത്തെ നൂറ്റിഇരുപത്തിയെട്ടു കോടി ജനങ്ങളിൽ ഒരു ശതമാനം പേർ ഇതിനോടകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ, അതായത് കോടിക്കണക്കിനു പേർ വാക്സിൻ സ്വീകരിച്ചിരിക്കുന്നു. ഇത്രയും പേരിൽ പരീക്ഷിച്ച കോവാക്സിന് എന്ത്കൊണ്ട് അംഗീകാരമില്ലായെന്നുള്ളത് ഭരണകൂടത്തെ ചോദ്യചിഹ്നത്തിലാക്കുന്നു. ഈ വിഷയത്തിൽ ബഹു: സുപ്രീം കോടതി ഇടപെടണമെന്നാണ് ആവശ്യം. ഉടൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ പ്രവാസികൾക്കും മറ്റ് ബിസിനസ്സുകാർക്കും വിദേശത്തേക്ക് പോകാൻ കഴിയൂ. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി! 

0 Comments

Headline