banner

തൃക്കരുവയിൽ നാളെ വാക്സിനേഷൻ ക്യാമ്പ്, ഇഞ്ചവിള LP സ്കൂളിൽ

കരുവ : തൃക്കരുവ പഞ്ചായത്തിലെ 3,4 വാർഡിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള, ആദ്യ ഡോസ് വാക്സിൻ കിട്ടാത്തവർക്ക് 30/08/2021 തിങ്കൾ രാവിലെ 10 മണിമുതൽ ഇഞ്ചവിള ഗവൺമെന്റ് LP സ്‌കൂളിൽ വെച്ചു കൊറോണ വാക്സിൻ നൽകുന്നതാണ്.

18 വയസ്സിന്‍ മുകളിൽ പ്രായമുള്ളവർ http://www.cowin.gov.in എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്ന ഫോണും ആധാറുമായി രാവിലെ 10 മണി മുതൽ 5 രൂപ കൊടുത്ത് ഒ.പി ടിക്കറ്റും ടോക്കണും എടുത്ത് വാക്സിൻ സ്വീകരിക്കണമെന്ന് തൃക്കരുവ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സണും മൂന്നാം വാർഡ് മെമ്പറുമായ സലീന ഷാഹുൽ അറിയിച്ചു .



Post a Comment

0 Comments