പ്രതിമാസം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്ന പതിവു ഡോസിനു പുറമേ, അധ്യാപക ദിനത്തിനു മുന്നോടിയായി രണ്ടു കോടി വാക്‌സിൻ ഡോസുകൾ അധികമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള സ്‌കൂളുകൾ അടച്ചിരുന്നു. വൈറസ് വ്യാപനം കുറഞ്ഞതൊടെ നിരവധി സംസ്ഥാനങ്ങൾ സ്‌കൂളുകൾ ഭാഗികമായി തുറക്കാൻ തുടങ്ങി, എന്നാൽ ഏപ്രിലിൽ കൊറോണ രണ്ടാം തരംഗം രാജ്യത്ത് എത്തിയപ്പോൾ വീണ്ടും സ്‌കൂളുകൾ പൂർണ്ണമായി അടച്ചു.
രണ്ടാം തരംഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ ഭാഗീകമായി തുറക്കുന്നുണ്ട്. പകുതിയിലധികം അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയായിട്ടില്ല എന്ന വസ്തുത സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ സുരക്ഷ മുൻനിർത്തി വാക്‌സിനേഷൻ പൂർത്തീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്
0 Comments