banner

വരുന്നു പുത്തൻ ഫോക്സ്‌വാഗൺ ടൈഗൺ, ഒരു മാസം കൂടി ഈ കാത്തിരിപ്പ്

മുംബൈ: കോംപാക്റ്റ് എസ്യുവിയായ ടൈഗൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഫോക്സ്‌വാഗൺ. 2021 സെപ്റ്റംബർ 23നാണ് കമ്പനി ടൈഗൺ പുറത്തിറക്കുന്നത്. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു.

അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ കുഷാഖിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഫോക്സ്‌വാഗൺ ടൈഗൺ നിർമ്മിച്ചിരിക്കുന്നത്.

10-ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്‌പ്ലേ, ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്ന കറുപ്പും ചാരനിറവുമുള്ള ഡ്യുവൽ-ടോൺ ക്യാബിനാണ് ടൈഗണിനുള്ളത്. വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ്, റിയർ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളും ഫോക്സ്‌വാഗൺ  വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ മോഡൽ, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ്, ആറ് എയർബാഗുകൾ എന്നിവയും ലഭ്യമാണ്.

വാഹനത്തിന്റെ വില ഇനിയും പുറത്തുവന്നിട്ടില്ല

Post a Comment

0 Comments