banner

കണ്‍പീലികള്‍ മനോഹരമാക്കണോ?; എങ്കില്‍ ഇതാ ചില വഴികള്‍

മനോഹരമായ കണ്‍പീലികള്‍ ആരാണ് ആഗ്രഹിക്കാത്തത്. കണ്‍മഷിയും ഐലൈനറും കണ്ണില്‍ എഴുതി ഒപ്പം മസ്കാരം കൂടി ഇട്ടാല്‍ കണ്ണിന് ഒരു പ്രത്യേക ഭംഗി തന്നെയാണ്. കണ്ണിന്റെ ഭംഗി കൂട്ടാന്‍ ഇങ്ങനെ ചെറിയ വിദ്യകള്‍ കൂടി ആയാല്‍ പിന്നലെ ആരും കണ്ണില്‍ നോക്കി നിന്നു പോകും. എന്നാല്‍ കണ്ണിന്റെ ഭംഗി കൂടുല്‍ അറിയുന്നത് കണ്‍പീലികളിലൂടെയാണ്. നല്ല ആരോഗ്യമുള്ള കറുത്ത കണ്‍പീലികള്‍ ആരാണ് മോഹിക്കാത്തത്. കണ്‍പീലികളുടെ സൗന്ദര്യത്തിനായി പല വഴികളും പെണ്‍കുട്ടികള്‍ സ്വീകരിക്കാറുണ്ട്. 

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും.ഉറങ്ങുന്നതിന് മുന്‍പ് ഒലീവ് ഓയില്‍ കണ്‍പീലിയില്‍ പുരട്ടുന്നത് നല്ലതാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഒലീവ് ഓയില്‍ കണ്‍പീലിയുടെ വളര്‍ച്ചയെ സഹായിക്കും.

വീട്ടില്‍ സാധാരണ ലഭിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ തേച്ച്‌ പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായകരമാകും.ഗ്രീന്‍ ടീയില്‍ മുക്കിയ കോട്ടണ്‍ കണ്‍പീലിയില്‍ 30 മിനിറ്റ് വയ്ക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കണ്‍പീലികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് കണ്ണ് വൃത്തിയാക്കാന്‍ മറക്കരുത്. മേക്കപ്പ് മാറ്റിയ ശേഷം മാത്രം രാത്രി ഉറങ്ങുക. 

Post a Comment

0 Comments