banner

മമ്മുട്ടിയെ സ്ക്രീനിൽ കണ്ടപ്പോഴെ ജനം കൂവി തുടങ്ങി; ഒടുവിൽ അവരും പരാജയപ്പെട്ടു, ഷിബു ചക്രവർത്തി പറയുന്നു.

മമ്മുട്ടിയെ സ്ക്രീനിൽ കണ്ടപ്പോഴെ ജനം കൂകി തുടങ്ങിയ ഒരു കാലഘട്ടം മലയാള സിനിമയ്ക്കുണ്ടെന്ന് ഓർത്തെടുക്കുകയാണ് പ്രശസ്ത ഗാന രചയിതാവ് ഷിബു ചക്രവർത്തി. പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഉടമസ്ഥതയിലുള്ള സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ" എന്ന പരിപാടിയിലാണ് ഷിബു ചക്രവർത്തിയുടെ പ്രതികരണം.

ന്യായവിധി, വീണ്ടും, കഥയ്ക്കു പിന്നിൽ, പ്രണാമം തുടങ്ങി ഒന്നിനു പിറകേ ഒന്നായി മമ്മുട്ടി സിനിമകൾ തിയറ്ററുകളിലേക്ക് എത്തുന്നു, ഈ സിനിമകൾ കാണാൻ കയറിയ ജനം അതാ മമ്മുട്ടിയുടെ മുഖം സ്ക്രീനിൽ കാണുമ്പോഴെ കൂകാൻ തുടങ്ങുന്നു. 

വീണ്ടും, കഥയ്ക്കു, പിന്നിൽ പ്രണാമം ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി മമ്മൂട്ടി സിനിമകൾ വന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ മമ്മൂട്ടി എന്ന നടൻറെ മുഖം തിയേറ്ററിൽ കാണിക്കുമ്പോൾ മുതൽ പ്രേക്ഷകർ നിർത്താതെ കൂവുന്നു. എന്തിനാണ് ഇങ്ങനെ ആൾക്കാർ കൂകുന്നതെന്ന് എത്ര ചിന്തിച്ചിട്ടും ഞങ്ങൾക്കാർക്കും പിടികിട്ടിയില്ല. വീണ്ടും എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഒരു ഇൻട്രൊഡക്ഷൻ സീൻ ഉണ്ട് ഒരു ജാക്കറ്റൊക്കെയിട്ട് മമ്മൂട്ടി തിരിയുന്നതും തീയേറ്ററിൽ കൂകൽ തുടങ്ങി. ഇൻ്റർവൽ വരെ നിർത്താതെ കൂവൽ, ഇൻ്റർവൽ വരെ നിർത്താതെ കൂവി എന്ന് പറഞ്ഞാൽ  കൂവി തളർന്നു എന്നർത്ഥം. ഈ ഒരു പടത്തിൻ്റെ മാത്രം കാര്യമല്ല. ന്യായവിധി ആണെങ്കിലും ഭരതൻ്റെ പ്രണാമം ആണെങ്കിലും ഈ വിധം ആൾക്കാർ കൂവി തോൽപ്പിക്കുകയാണ്. പ്രണാമം സിനിമയിൽ മമ്മൂട്ടിയെ കാണിച്ചിട്ടു പോലുമില്ല ഒരു ജീപ്പ് ഇങ്ങനെ വരുന്നു അതിനുള്ളിൽ മമ്മൂട്ടിയാണ് പക്ഷേ ജീപ്പ് കണ്ട ഉടനെ തിയേറ്ററിൽ കൂവൽ തുടങ്ങി ഇത്തരമൊരു പ്രതിസന്ധിക്ക് എവിടെയെങ്കിലും സമാനതയുണ്ടോ?, മമ്മൂട്ടി എന്ന നടൻ അഭിമുഖീകരിച്ചത് പോലൊരു പ്രതിസന്ധി ലോകസിനിമയിൽത്തന്നെ മറ്റേതെങ്കിലും അഭിനേതാവിന് നേരിടേണ്ടി വന്നിട്ടുണ്ടോ എന്നും അറിയില്ല ഷിബു ചക്രവർത്തി പറയുന്നു.

ഏത് പ്രതിസന്ധി ഉണ്ടായാലും അതിനെയെല്ലാം നെഞ്ചുംവിരിച്ച് നേരിടാനുള്ള ചങ്കുറപ്പ് മമ്മൂട്ടിക്ക് നേടിക്കൊടുക്കാനും ഈ പ്രതിസന്ധി ഘട്ടങ്ങൾ കാരണമായിട്ടുള്ളത്.

"കൊല്ല കുടിയിലെ മുയലിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് " എന്ന് പറയും പോലെ എന്തൊക്കെ പ്രതിസന്ധികൾ പിൽക്കാലത്ത് മലവെള്ളപ്പാച്ചിൽ പോലെ വന്നിട്ടുണ്ടെങ്കിലും മമ്മൂട്ടി അതിനെ നേരിട്ടു. മെഗാസ്റ്റാർ എന്ന വിശേഷണം പോലും ജനപ്രീതിയ്ക്കൊപ്പം എങ്ങും തളരാതെ മുന്നോട്ട് പോയ കരളുറപ്പിന് കിട്ടിയ സമ്മാനമാണെന്ന് കണക്കാക്കാമെന്നും. ആ തലമുറ എന്തുകൊണ്ടാണ് മമ്മൂട്ടിയെ തോല്പിച്ചത് എന്ന് ചോദിച്ചാൽ തനിക്ക് അതിനായൊരു വ്യക്തമായ ഉത്തരം ഇല്ലെന്നും ഷിബു ചക്രവർത്തി കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات