കായംകുളം : പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ കമിതാക്കൾ ബന്ധം പുതുക്കി തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റിൽ.
കായംകുളം സ്വദേശി രമ്യ (28) വികാസ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇരുവരും സ്കൂളിൽ ഒരുമിച്ചുപഠിച്ചവരാണ്. സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇരുവരും പരിചയം പുതുക്കിയത്. തുടർന്ന് പ്രണയത്തിലായെന്നും പോലീസ് പറഞ്ഞു. 10 ദിവസം മുൻപുപോയ ഇവർ എറണാകുളത്തു താമസിക്കുകയായിരുന്നു യുവതിയുടെ ബന്ധുവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. എസ്.എച്ച്.ഒ. മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡുചെയ്തു
0 Comments