അരീക്കോട് : ഈ മാസം 28ന് വിവാഹം നടക്കാനിരിക്കെ മെഡിക്കൽ വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഡ്രൈവർ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 8.30നാണ് കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ബി.ഡി.എസ് ഹൗസ് സർജൻസി ചെയ്യുകയാണ്. മരണകാരണം സംബന്ധിച്ച അന്വേഷണത്തിലാണെന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അരീക്കോട് പൊലീസ് പറഞ്ഞു. മൃതദേഹം പുത്തലം ഖബർസ്ഥാനിൽ മറവ് ചെയ്തു. മാതാവ് : സൈനബ. സഹോദരങ്ങൾ : ശബീർ അലി, ശരീഫ, പരേതനായ ശാഹിദ് അലി.
0 Comments