banner

കൊല്ലത്ത്, വീട്ടിൽ അതിക്രമിച്ചുകടന്ന് ഗൃഹനാഥന് നേരെ ആക്രമം; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

ശക്തികുളങ്ങര : മാലിന്യങ്ങൾ പൊതുസ്ഥലത്ത് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിക്കുകയും വീട്ടമ്മയെ മാനഹാനി വരുത്തുകയും ചെയ്ത സംഘത്തിലെ അംഗത്തിന്റെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. 

ശക്തികുളങ്ങര വില്ലേജിൽ ടെമ്പിൾ നഗർ ലിവിംഗ്സറ്റൺ വീട്ടിൽ 19.08.2020 ഉച്ചയ്ക്ക് അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി ലൈംഗീക ചേഷ്ഠയോടെ ആംഗ്യ വിക്ഷേപങ്ങൾ കാട്ടി വീട്ടമ്മയെ മാനഹാനിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തീയിട്ടു നശിപ്പിച്ചും മോഷണവും നടത്തിയ സംഘത്തിലെ അംഗമായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. ശക്തികുളങ്ങര കിഴക്കേത്തറ സ്വദേശി ചന്തു (24) ആണ്
പോലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ കഴിഞ്ഞ ഒരു വർഷമായി ഒളിവിലായിരുന്നു. 

ഇയാൾ ശക്തികുളങ്ങരയിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലി നൊടുവിലാണ് ഇയാളെ പിടികൂടാനായത്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജു., എസ്സ്.ഐമാരായ അനീഷ്. വി, ഷാജഹാൻ. ജെ.എസ്സ്, സി.പി.ഓ ബിജൂ.ബി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്റ് ചെയ്തു.

Post a Comment

0 Comments