banner

മുന്നൂറിലധികം പേർക്ക് ഭക്ഷണമെത്തിച്ച് തൃക്കടവൂരിൽ യൂത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം.

കൊല്ലം / തൃക്കടവൂർ : രാജ്യത്തിൻ്റെ 75 - ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  യൂത്ത്കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കടവൂരിൻ്റെ ഹൃദയഭാഗത്ത് കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ സായി ഭാസ്‌ക്കർ പതാക ഉയർത്തി. തുടർന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മഹേഷ് മനുവിന്റെ  നേതൃത്വത്തിൽ നിലാരമ്പരും അവശരുമായ നിരവധി മുന്നൂറിലധികം ഭക്ഷണ പൊതികൾ എത്തിച്ചു നൽകി.  

ഉണ്ണി, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി റോബിൻ, ഷാരു, ഡാർവിൻ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ഷിബു, അനന്ദു, മേരി ദാസൻ, രാധാകൃഷ്ണൻ, വിഷ്ണു, വിജിൽ, തോംസൺ, പ്രക്ഷോബ് തുടങ്ങിയവർ പങ്കെടുത്തു.

إرسال تعليق

0 تعليقات