Latest Posts

പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 45 കാരൻ അറസ്റ്റിൽ.

വർക്കല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല ആയിരൂർ നിഷാ സദനത്തിൽ മനോജാണ് പൊലീസിന്റെ പിടിയിലായത്. 

കൂലിപ്പണിക്ക് പോകുന്ന ഇയാൾ പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങൾ നൽകിയാണ് സ്വന്തം വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ മാസ മാണ് ആദ്യമായി ഇയാൾ 15 കാരിയായ കുട്ടിയെ പീഡിപ്പിച്ചത്. 

അതിനുശേഷം പലദിവസങ്ങളിലും പീഡനം ആവർത്തിച്ചു വരികയായിരുന്നു. ചൈൽഡ് ലൈനിന്റെ പരാതിയെ തുടർന്നാണ് പോക്സോ നിയമ പ്രകാരം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



0 Comments

Headline