banner

നിപ വൈറസിന്റെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു


സുജിത്ത് കൊട്ടിയം

കോഴിക്കോട് :
നിപ ലക്ഷണങ്ങളോടെ
ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ
ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു
എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ
രണ്ട് റിപ്പോർട്ട് കൂടി വരണം. അവ ഇന്ന് കിട്ടിയേക്കും. കുട്ടിയുടെ സമ്പർക്ക
ബാധിതരെ കണ്ടെത്താൻ നടപടി
തുടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രിയും ദില്ലിയിൽ
നിന്നുള്ള വിദഗ്ധ സംഘവും ഇന്ന്
കോഴിക്കോട്ടെത്തും. സെപ്തംബർ ഒന്നിനാണ്
നിപ ലക്ഷണങ്ങളോടെ കുട്ടിയെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പന്ത്രണ്ടുകാരന് നേരത്തെ കൊവിഡ്
സ്ഥിരീകരിച്ചിരുന്നു. പനി
കുറയാത്തതിനാലാണ് സ്വകാര്യ
ആശുപത്രിയിൽ ചികിത്സ തേടിയത്.
കുട്ടിയുടെ ആദ്യ സ്രവ
പരിശോധനാഫലത്തിൽ നിപ
സ്ഥിരീകരിച്ചതായി സൂചന.കുട്ടിയുടെ
രക്ഷിതാക്കളും അയൽവാസികളും
നിരീക്ഷണത്തിലാണ്.

മന്ത്രിമാരായ വീണാ ജോർജും, മുഹമ്മദ്
റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ
സംഘവും കേന്ദ്രസംഘവും കോഴിക്കോട്ടേക്ക്
പുറപ്പെട്ടിട്ടുണ്ട്. 2018ലാണ് കോഴിക്കോട്
നേരത്തെ നിപ സ്ഥിരീകരിച്ചത്. അന്ന്
പതിനെട്ട് പേരാണ് മരിച്ചത്.

Post a Comment

0 Comments