Latest Posts

കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി കാർ യാത്രികനായ ബിരുദ വിദ്യാർഥി മരിച്ചു, സംഭവം കൊല്ലത്ത്

ഇരവിപുരം : നിയന്ത്രണം വിട്ട കാർ റോഡരികിലെ നടപ്പാതയിലെ കൈവരികളിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് കാറിലുണ്ടായിരുന്ന ബിരുദ വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

കൊല്ലൂർവിള പള്ളിമുക്ക് പായിക്കുളം നെഹ്റു നഗർ 66 ഫർസാന മൻസിലിൽ ഷറഫുദ്ദീ​െൻറയും സീനത്തി​ൻ്റെ മകനും കൊല്ലം ഫാത്തിമാമാതാ കോളജിലെ ബി.കോം. വിദ്യാർഥിയുമായ ഫറാസ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുബിയാൻ, അജ്മൽ, അനസ്, ഹൈനസ് എന്നിവർക്കും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇവരിൽ ഹൈനസിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. 

ഞായറാഴ്ച രാത്രി പതിനൊന്നോടെ ചെമ്മാൻ മുക്കിനടുത്ത് ക്രിസ്തുരാജ് സ്കൂളിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. സുബിയാ​െൻറ കാറിൽ ആഹാരം കഴിക്കാൻ പോയി മടങ്ങവെയായിരുന്നു അപകടം. പരിക്കേറ്റവർ മെഡിസിറ്റി, ജില്ല ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്. കൊല്ലം ഈസ്​റ്റ്​ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഫർസാന, ഫർഹാൻ എന്നിവരാണ് മരിച്ച ഫറാസി​ൻ്റെ സഹോദരങ്ങൾ



0 Comments

Headline