banner

സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം, മിനിമം ചാർജ് 10 രൂപ ആയേക്കും

തിരുവനന്തപുരം : സ്വകാര്യ ബസ് നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ രംഗത്ത്. ഇത് സംബന്ധിച്ച നിവേദനം ഗതാഗത മന്ത്രി ആൻ്റണി രാജുവിന് കൈമാറി. നിവേദനത്തിര മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യപ്പെടുന്നുണ്ട്. സ്കൂൾ തുറക്കുന്ന സാഹചര്യമായതിനാൽ വിദ്യാര്‍ത്ഥികളുടെ കൺസെഷൻ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസുടമകള്‍ ഉന്നയിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയിൽ, കഴിഞ്ഞ പതിനെട്ട് മാസമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്. പല ബസുകളും കട്ടപ്പുറത്താണ്. സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടും 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ബാക്കിയുള്ളവ നഷ്ടത്തിലാണ്. പലര്‍ക്കും ഭീമമായ നഷ്ടമുണ്ടെന്നും ബസ് ചാര്‍ജ് വര്‍ധനയാണ് പരിഹാരമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബസുടമകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും കണ്ടു.

നിലവില്‍ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മാസം 30 ന് മുന്‍പ് തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.



إرسال تعليق

0 تعليقات