banner

കൊല്ലത്ത്, നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കൊട്ടാരക്കര : എം. സി റോഡിൽ കുളക്കടയിൽ നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രികനായ ഒരാൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശി വിജയകുമാറാണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. എം.സി റോഡിൽ സമീപത്ത് നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിലിടിച്ചാണ് സ്കൂട്ടർ യാത്രികൻ മരിച്ചത്.

അതേസമയം, കഴിഞ്ഞ ഒരു മാസക്കാലയളിൽ മാത്രമായി എം.സി റോഡിലും ഹൈവേയിലുമായി നാലോളം അപകട മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് അപകടങ്ങളുടെ ആക്കം കൂട്ടുന്നതായും ആരോപണമുണ്ട്.



إرسال تعليق

0 تعليقات