Latest Posts

കൊല്ലത്തെ മോഷണ പരമ്പര, അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

ചവറ : പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മുഖംമൂടി മുക്ക്, വടുതല എന്നീ സ്ഥലങ്ങളിലെ വീടുകളിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസുകളിലെ പ്രതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. 

ആസ്സാം സംസ്ഥാനത്ത് ഹോജ ജില്ലയിൽ തിനാലി ബസാർ പിഓയിൽ ബദോമി പത്തടി സ്വദേശിയായ  അബ്ദുൾ ഗഫൂർ (24), നാഗോൺ ജില്ലയിൽ ബമുനാഗോൻ സ്വദേശിയായ ബിജയ്ദാസ് (31), ഹോജ ജില്ലയിൽ ഉദാലി ബസാർ സ്വദേശിയായ   അഷ്റഫുൾ (24) ആലം എന്നിവരാണ് പിടിയിലായത്. 

സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ്സിൻ്റ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഷൈനു തോമസിെൻ്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട ചവറ പോലീസ് ഇൻസ്പെക്ടർ നിസ്സാമുദ്ദീൻ.എ, ചവറ പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ എസ്. സുഖേഷ്, നൗഫൽ.എ, ആൻ്റണി, ഏ.എസ്.ഐ ഷിബു, സി.പി.ഓമാരായ അനു, റോയി സേനൻ, ഷാഡോ ടീമിൽപ്പെട്ട ഏ.എസ്.ഐ ഷിബു, ബൈജു, റിബു, രതീഷ്, മനു, എന്നിവർ പ്രത്യേക ടീമുകളായി ചേർന്ന് പിടികൂടിയത്. അബ്ദുൾ ഗഫൂറിനെ പന്മനയിലുള്ള വാടക വീട്ടിൽ നിന്നും ബിജയ്ദാസിനെ ആലപ്പുഴയിൽ നിന്നുമാണ് പിടികൂടിയത്.



 

0 Comments

Headline