banner

കൊല്ലത്ത് ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന പാൻമസാല ശേഖരം പിടികൂടി

കൊല്ലം : പള്ളിത്തോട്ടം, ജോനകാപ്പുറം സൂചിക്കര മുക്കിൽ നിന്നും വൻ പാൻമസാല ശേഖരം പിടികൂടി. നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് പാൻമസാല ശേഖരം പിടികൂടിയത്.

ഏകദേശം 1,20,000 - ലക്ഷം രൂപയോളം വിലവരുന്ന നൂറ് വലിയ പാക്കറ്റുകളാണ് പൊലീസ് സംഘം പിടികൂടിയത്. നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് ശേഖരം കണ്ടെത്തിയത്. തീരദേശം കേന്ദ്രീകരിച്ച് വൻ ലഹരി മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഈ മേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ ഡ്രൈവിലാണ് ഇത്തരത്തിൽ വാനിൽ നിന്ന് പാൻമസാല ശേഖരം പിടികൂടിയത്.

ഐ.എസ്.എച്ച്.ഒ ഫയാസിൻ്റെ നേതൃത്വത്തിലുള്ള പള്ളിത്തോട്ടം സ്റ്റേഷൻ പൊലീസ് സംഘമാണ് ശേഖരം പിടികൂടിയത്. ഈ മേഖലയിൽ പൊലീസ് പരിശോധന കർശനമാക്കിയതായും പൊലീസ് സംഘം പറഞ്ഞു.

Post a Comment

0 Comments