ഒൻപത് വർഷം മുൻപാണ് സംഭവം, ചേർത്തല നഗരസഭ 25–ാം വാർഡ് തൈവെളിയിൽ അശോകന്റെ വീട്ടിൽ ഒരു ദിവസം പകലിൽ ഭാര്യ ആനന്ദവല്ലിയെ ആക്രമിക്കാനായി ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി നില്ക്കുന്നത് മാത്രമാണ് അപ്പോൾ കണ്ടത് അതിന് ശേഷം മൂർഖൻ എങ്ങോട്ട് ഇഴഞ്ഞ് നീങ്ങിയതായി തിട്ടമില്ല. അതിന് തൊട്ടടുത്തായി ഉള്ള തൻ്റെ വീടിനുള്ളിലേക്ക് പാമ്പ് കയറി എന്ന സംശയം ബലപ്പെട്ടതിനെ തുടർന്നാണ് കഥ ആരംഭിക്കുന്നത്.
വിവരം അറിഞ്ഞ് നാട്ടുകാരും, ജനപ്രതിനിധികളും, പൊലീസും, അഗ്നിരക്ഷാസേന, റവന്യു അധികൃതരും എത്തിയിരുന്നു. വീട്ടിലും പരിസരത്തുമായി കണ്ണെത്തുന്നിടത്തെല്ലാം അവർ തിരച്ചിൽ നടത്തി. വിരുതനെ കണ്ടെത്താനാകാതെ ആ ദിവസം അവർ മടങ്ങി അടുത്ത ദിവസം തന്നെ വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേന റാന്നിയിൽ നിന്ന് ചേർത്തലയിലെ അശോകൻ്റെ വീട്ടിലേക്ക് എത്തി വീട്ടുകാരുടെ അനുവാദത്തോടെ വീടിന്റെ പലഭാഗത്തായി തറ കുത്തിപ്പൊളിച്ച് പരിശോധന തുടങ്ങി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മുർഖനെയും അതിൻ്റെ രണ്ടു കുഞ്ഞുങ്ങളെയും വരാന്തയുടെയും ആദ്യ മുറിയുടെയും ഇടയിൽ തറയിലെ പൊത്തിൽ നിന്നും കണ്ടെത്തി. അവയെ അവിടെ നിന്നും അവർ കൊണ്ടുപോയി.
പാമ്പിനെ കണ്ടെത്താനായി തറ മുഴുവൻ കുത്തിപ്പൊളിച്ച വീട് താമസ യോഗ്യമല്ലാതായതിനാൽ, 5 സെന്റിനുള്ളിൽ പലക കൊണ്ടു മറച്ച രണ്ടു കിടപ്പുമുറിയുള്ള ഓടിട്ട വീട് അവർക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇതിൻ്റെ തൊട്ടടുത്തായി ഷെഡ് നിർമിച്ച് വീട്ടുകാർ അവിടേക്കു മാറി. സംഭവ ദിവസം വീട്ടിലെത്തിയ അധികൃതർ വീട് പുനർനിർമിക്കാൻ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീഡ് നടപടിയൊന്നും ഉണ്ടായില്ല. 35000 രൂപയോളം സർക്കാരിൽ നിന്നും അനുവദിച്ചതായി അശോകൻ പറയുന്നു.
ഒൻപത് വർഷങ്ങൾക്ക് ശേഷം ഈ കഥ ഓർക്കുമ്പോൾ ഓർമ്മകൾ ആക്കം പറയാൻ അശോകന്റെ ഭാര്യ ഇന്നില്ല ആനന്ദവല്ലി ഏകദേശം 3 വർഷം മുൻപ് മരിച്ചു. മകളായ അശ്വതി വിവാഹിതയാണ്. ആ ഒറ്റമുറി ഷെഡിൽ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് അശോകൻ ഇപ്പോഴും കഴിയുന്നു.....
0 Comments