banner

ബസില്‍ നിന്നിറങ്ങവേ യുവതിയുടെ ബാഗ് തുറന്ന് മോഷണശ്രമം, കൊല്ലത്ത് നാടോടി സ്ത്രി പിടിയില്‍

കൊല്ലം : സ്വകാര്യബസിൽനിന്നിറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണമെടുക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതി പോലീസ് പിടിയിൽ.
തെങ്കാശി റെയിൽവേ പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന കാളീശ്വരി (35) യാണ് പിടിയിലായത്. 

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപത്തുള്ള സ്റ്റോപ്പിൽ ബസിറങ്ങിയ വെള്ളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗ് തുറന്നാണ് മോഷണത്തിനു ശ്രമിച്ചത്. ബാഗ് തുറക്കുന്നതു കണ്ട രേവതി ബഹളം വെച്ചു , ബഹളംകേട്ട് ഓടിയെത്തിയവരും ഈസ്റ്റ് പോലീസും ചേർന്ന് യുവതിയെ പിടികൂടി. ഇവരെ റിമാൻഡ് ചെയ്തു

إرسال تعليق

0 تعليقات