കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിനാധാരമായ സംഭവം നടക്കുന്നത്. ഒക്ടോബർ 25ന് കരുനാഗപളളി കൊതുക് മുക്കിൽ വച്ച് ധരിക്കാതിരുന്ന പ്രതികളിൽ ഒരാളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഷിനാസ് എന്ന യുവാവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതികളായ നാല് പേരടങ്ങിയ സംഘം അന്ന് അർദ്ധരാത്രി അയണിവേലിക്കുളങ്ങരയുളള ഷിനാസിന്റെ വീട് കയറി ആക്രമണം നടത്തുകയായിരുന്നു. കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ ഷിനാസിന് ഗുരുതരമായി പരിക്കേൽക്കുകയാരിന്നു. കൊലയാളി സംഘത്തിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രമിച്ച ഇയാളുടെ മാതാവിനെയും സംഘം ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഈ വീടിന് കേടുപാടുകളും ഉണ്ടാക്കിയിട്ടാണ്സംഘം മടങ്ങിയത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പേരെ വിവിധ സമയങ്ങളിലായി കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദീർഘനാളായി ഒളിവിലായിരുന്ന സംഘാഗമായ യുവാവിനെ സംബന്ധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കരുനാഗപ്പള്ളിയിൽ നിന്നും പിടിയിലാകുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്സ്.ഐ അലോഷ്യസ്, എ.എസ്സ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
0 Comments