Latest Posts

കൊല്ലത്ത് പിതാവിനൊപ്പം മത്സ്യബന്ധനത്തിന് പോയ യുവാവിനെ കാണാതായി

കൊല്ലം : കായലിൽ മത്സ്യബന്ധനത്തിനിടെ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. പെരിനാട് കുരീപ്പുഴ സ്വദേശിയായ സിബിൻ ദാസി(19)നെയാണ് അഷ്ടമുടിക്കായലിൽ കാണാതായത്.

പിതാവിനൊപ്പമാണ് സിബിൻ മത്സ്യബന്ധനത്തിനായി പോയത്. ഞായർ രാത്രി 12മണിയോടെയായിരുന്നു അപകടം. വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വള്ളം മറിയുകയായിരുന്നു. ഒപ്പംമുണ്ടായിരുന്ന അച്ഛൻ യേശുദാസിന് നീന്തി രക്ഷപ്പെടാനായി. എന്നാൽ സിബിനെ കണ്ടെത്താനാകാതെ വരുകയായിരുന്നു.

സിബിനായി തെരച്ചിൽ തുടരുകയാണ്. വരും മണിക്കൂറിൽ സിബിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് നാട്ടുകാർ പങ്ക് വെയ്ക്കുന്നത്. 

0 Comments

Headline