banner

അയൽവാസികളായ യുവതിയേയും യുവാവിനേയും ആളൊഴിഞ്ഞിടത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം : അയൽക്കാരായ യുവതിയേയും യുവാവിനേയും ഇവരുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് കൊച്ചങ്ങാടിയിലാണ് സംഭവം. കുലശേഖരമംഗലം സ്വദേശികളായ ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ ജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരാണ് തൂങ്ങിമരിച്ചത്. 

ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്നതായ മനോജ് സുഹൃത്തിന്റെ വീട്ടില്‍ വച്ചിരുന്ന ബൈക്ക് എടുക്കുവാന്‍ പോയപ്പോഴാണ്  സമയത്താണ് അമര്‍ജിത്തിനേയും കൃഷ്ണപ്രിയയേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഈ പ്രദേശത്തിന് സമീപമുള്ള ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ പ്രദേശത്താണ് യുവാവിനെയും യുവതിയേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും അമര്‍ ജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയ ആളുമാണ്. ഇരുവരുടെയും ആത്മഹത്യയ്ക്കുണ്ടായ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات