ഓയൂര്‍ : കാറ് അലക്ഷ്യമായി നിരത്തിലൂടെ പല തവണ ഓടിച്ചത് റാേഡില്‍ നിന്ന് ചാേദ്യം ചെയ്തയാളെ ഡ്രെെവര്‍ വെട്ടി. വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍ ജങ്ഷനില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം. നിരവധി കേസിലെ പ്രതിയും ആക്കല്‍ പാറവിള വീട്ടില്‍ ഷെഹിന്‍ ( 24 ) ആണ് അറസ്റ്റിലായത്.
മുളയറച്ചാല്‍ താജുദ്ദീന്‍ മന്‍സിലില്‍ താഹ അലിയാര് കുഞ്ഞ് (38) നാണ് വെേട്ടറ്റത്. മുളയറച്ചാല്‍ ജങ്ഷനില്‍ ഷെഹിന്‍ നിരവധി തവണ കാര്‍ അപകടരമായി ഓടിച്ചു. ഇത് കണ്ട താഹ കാറാേടിച്ച ഷെഹിനെ ചോദ്യം ചെയ്തു. തുടര്‍ന്നുള്ള വാക്ക് തര്‍ക്കം വെട്ടില്‍ കലാശിക്കുകയായിരുന്നു.
പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പാെലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഷെഹിനെതിരെ വിവിധ പാെലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
0 Comments