banner

കൊല്ലം നഗരത്തിൽ അപകടം, ജീപ്പ് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.

കൊല്ലം നഗരത്തിൽ രാത്രി ജീപ്പ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. പള്ളിമുക്ക് മുല്ലശ്ശേരി നെഹ്റു നഗർ 66 ൽ ഫർഹാന മൻസിലിൽ നസറുദ്ദീന്റെ മകൻ പത്തൊമ്പതുകാരനായ ഫറാസ് ആണ് മരിച്ചത്. 

കൊല്ലം ക്രിസ്തുരാജ് സ്കൂളിന് സമീപം ഞായറാഴ്ച രാത്രി 11.15 നായിരുന്നു അപകടം. അമിതവേഗതയിലെത്തിയ വാഹനം നടപ്പാതയിൽ ഇടിച്ച് കൈവരികൾ തകർത്തു തലകീഴായി മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഫറാസ് മരിച്ചത്. പരിക്കേറ്റ അജ്മൽ, സൗഫിയാൻ, ഇഷാൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മറ്റു രണ്ടുപേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലാ അശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.



إرسال تعليق

0 تعليقات