തിരുവനന്തപുരം : പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ 22 വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്. ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം സീരിയലില്‍ സജീവമായത്. സ്വകാര്യ ചാനലിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
0 تعليقات