banner

കൊല്ലം ജില്ലാ കളക്ടറിന് സ്ഥലംമാറ്റം; അഫ്സാന പർവീൻ നിയുക്ത കളക്ടർ

കൊല്ലം : ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ ഐ.എ.എസ്സിന് സ്ഥലംമാറ്റം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായാണ് സ്ഥലംമാറ്റം. നിലവിൽ സി.പി.എം.യു വിൻ്റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കേണ്ടി വരും. ഇദ്ദേഹം 2012 ബാച്ച് ഐ.എ.എസ്സ് ഉദ്യോഗസ്ഥനാണ്, മുമ്പ് അദ്ദേഹം ഹൗസിംഗ് കമ്മീഷണർ, പ്രവേശന പരീക്ഷാ കമ്മീഷണർ, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറി, എൻസിആർഎംപി ഡയറക്ടർ, നിർമിതി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ, കേരള സംസ്ഥാന ഭവന വികസന ധനകാര്യ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം തലശ്ശേരി സ്വദേശിയാണ്.  ഭാര്യ. എം കെ റുക്സാന, അധ്യാപികയാണ്.

എറണാകുളം ജില്ലാ വികസന കമ്മീഷണറായിരുന്ന അഫ്സാന പർവീൻ ഐ.എ.എസ്സാണ് ജില്ലയുടെ പുതിയ കളക്ടറായി വരുന്നത്. 2014 ബാച്ച് ഐ.എ.എസ്സ് ഉദ്യോഗസ്ഥയാണ്. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ ഭാര്യയാണ് അഫ്സാന പർവീൻ.






Post a Comment

0 Comments