വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സതീശൻ (38) എന്നയാളാണ് ആത്മഹത്യ ചെയ്തത്. മൂവരും കണ്ണൂർ, എരുവേശി അംശം മുയിപ്ര പുള്ളിമാൻ കുന്നിലെ നിവാസികളാണ്. പിഞ്ചു കുഞ്ഞിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിയ ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. ഭാര്യ അഞ്ജുവി (28)നേയും കുട്ടി ധ്യാൻചന്ദി നേയും അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി പിന്നീട് മരിച്ചു. സതീശൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.
0 Comments