banner

ഗർഭിണിയുമായി സഞ്ചരിക്കവേ, ആംബുലൻസ് പോസ്റ്റിലിടിച്ച് മറിഞ്ഞു; നാലു പേർക്ക് ഗുരുതര പരിക്ക്


തിരുവല്ല : പത്തനംതിട്ടയിൽ നിന്നും ഗർഭിണിയുമായി തിരുവല്ല ഭാഗത്തേക്ക് എത്തിയ ആംബുലൻസ് മഞ്ഞാടിയിൽ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ നാല് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു മാസം ഗർഭിണിയായിരുന്ന സീതത്തോട് ചരിവുകാലായിൽ വീട്ടിൽ റസീന സഈദു (27) മായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസാണ് അപകടത്തിൽപെട്ടത്. റസീനയുടെ പിതൃ സഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതിൽ നബീസ മുസ്തഫ (52), നബീസയുടെ മകൾ സാലിക (23), റസീനയുടെ ഭർതൃ മാതാവ് പാറയ്ക്കൽ സാഹിദ (52) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി പതിനൊന്നേകാലോടെയാണ് സംഭവം നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ റസീന ഐ.സി.യുവിൽ തുടരുകയാണ്, റസീനയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു.

തലക്ക് സാരമായി പരിക്കേറ്റ സാഹിദയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നബീസയെയും സാലികയെയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്. പെരുനാട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Post a Comment

0 Comments