* പൊലീസ് പിടിയിലായ അൻസിൽ (ഇടത്), പരാതിക്കാരിയായ യുവതി (വലത്)
കടയ്ക്കൽ : സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് പൊലീസ് പിടിയിൽ. ചിതറ ചരുവിള പുത്തൻവീട്ടിൽ അൻസിലിനെ (34)യാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ യുവതിയുടെ ഭർത്താവ് യുവതിയെ മർദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അക്രമത്തിൽ പരിക്കേറ്റ് നിലവിളിച്ചോടിയ യുവതി സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടുകയായിരുന്നു.
അൻസിൽ പിന്തുടർന്ന് എത്തിയെങ്കിലും ബന്ധു ഇയാളെ പുറത്താക്കി വാതിലടച്ചു. സംഭവം കണ്ടിട്ട് കൂടി ഭർത്താവിൻ്റെ മാതാവ് ഇടപ്പെട്ടില്ലെന്നും ആരോപണമുണ്ട്.
തുടർന്ന്, ബന്ധുക്കളുടെ സഹായത്തോടെ പൊലീസിൽ വിവരമറിച്ചതനുസരിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. കോടതി പ്രതിയെ റിമാൻഡ്ചെയ്തു.
0 Comments