banner

ചവറയിൽ കാർ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി അപകടം, അഞ്ചാലുംമൂട് സ്വദേശിക്ക് ഗുരുതര പരിക്ക്

ചവറ : നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കടയിലെ ജീവനക്കാരി ഷീബ (40 ), സാധനം വാങ്ങാനെത്തിയ അഞ്ചാലുമൂട് പെരിനാട് സ്വദേശിനി സരസ്വതിയമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്.

നിയന്ത്രണം വിട്ട കാർ സമീപത്തെ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്കും സാധനം വാങ്ങാനെത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം ചവറ ടൈറ്റാനിയം ജങ്​ഷന്‌ കിഴക്ക് സരിത ജങ്​ഷനിൽ വച്ചായിരുന്നു അപകടം. 

ടൈറ്റാനിയം ഭാഗത്തുനിന്നും തേവലക്കരയിലേക്ക്​ പോകവേ സരിത ജങ്​ഷനിലെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിലേക്ക് ഹരിപ്പാട് സ്വദേശികൾ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നു. ഇതിൽ പരിക്കേറ്റ സരസ്വതിയമ്മ സമീപത്തെ വീട്ടിൽ ജോലിചെയ്തു വരികയായിരുന്നു. രണ്ടുകാലുകളും ഒടിഞ്ഞ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നാശനഷ്​ടമുണ്ടായതാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറി​ൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കേസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.



Post a Comment

0 Comments