Latest Posts

കൊല്ലത്തെ ക്ഷേത്ര കവർച്ചയിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

ഇരവിപുരം : ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ ശേഷം കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം ഇരവിപുരം പൊലീസ് പിടികൂടി. ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ നിരവധി കേസുകളിൽ പ്രതിയായ യുവാവാണ് പിടിയിലായിട്ടുള്ളത്. 

നാവായിക്കുളം പട്ടാളം മുക്കിന് സമീപം മുനീറാമൻസിലിൽ സജാർ (30) ആണ് പിടിയിലായത്.ബുധനാഴ്ച രാത്രി പത്തരയോടെ തട്ടാമല അഞ്ചുകോയിക്കൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഉപദേവതകളുടെ ക്ഷേത്രങ്ങൾക്കുമുന്നിൽ സ്ഥാപിച്ചിരുന്ന നാലുവഞ്ചികൾ ഇയാൾ കുത്തിതുറന്ന് മോഷണം നടത്തുകയായിരുന്നു. 

ക്ഷേത്രവളപ്പിലെ ശാന്തി മഠത്തിൽ താമസിച്ചിരുന്ന ക്ഷേത്രംശാന്തി ശബ്ദംകേട്ട് മുറിക്കുള്ളിൽ നിന്നുനോക്കിയപ്പോൾ ഒരാൾ വഞ്ചിക്ക് സമീപം നിൽക്കുന്നതായി കാണപ്പെട്ടു. തുടർന്ന് ശാന്തി അടുത്ത വീട്ടുകാരെയും ക്ഷേത്രം ഭാരവാഹികളെയും വിവരം അറിയിക്കുകയായിരുന്നു. അടുത്ത വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപെട്ടു .വിവരം ഉടൻ തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിലൂടെ യുവാവിനെ തിരിച്ചറിഞ്ഞു കസ്റ്റഡിയിലെടുക്കകയാരുന്നു.


0 Comments

Headline