അഷ്മുടിയിലെ കായൽ കയ്യേറ്റങ്ങൾ; പിടിവീണാൽ പൊളിക്കേണ്ടി വരും, അഷ്ടമുടി ലൈവ് അന്വേഷണം
അഷ്ടമുടി : അഷ്മുടിയിലെ കായൽ കയ്യേറ്റങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അഷ്ടമുടി ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച തെളിവുകളടങ്ങിയ റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് ചാനൽ മാനേജ്മെൻ്റ് അറിയിച്ചു.
റിപ്പോർട്ടിൽ, കായൽക്കയ്യേറ്റങ്ങൾക്ക് അധികാരികളുടെ വ്യക്തമായ മൗനാനുമതി ലഭിച്ചതായി ചൂണ്ടികാട്ടുന്നു. ചിലരുടെ പാർട്ടി ബന്ധങ്ങൾ ഇതിനായി ഉപയോഗിച്ചുവെന്നും. എതിർത്തവരെ മടിയിലെ കനത്താൽ പാട്ടിലാക്കിയതായും
സൂചന ലഭിച്ചിട്ടുണ്ട്. ചില രേഖകൾ കൂടി ലഭിച്ചാൽ ഇവ മാനേജ്മെൻ്റിൻ്റെ അനുമതിയോടെ പുറത്ത് വിടുമെന്നും അഷ്ടമുടി ലൈവ് എഡിറ്റർ ഇൻ ചീഫ് അറിയിച്ചു.
പുറത്ത് വരുന്നത് കഴിഞ്ഞ പത്ത് വർഷത്തെ രേഖ!
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ അഷ്മുടിയിൽ നടന്ന കായൽ കയ്യേറ്റങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത്. പ്രദേശത്തെ ഏക്കർ കണക്കിനു കായൽ നികത്തി നിർമ്മിച്ചതും നിർമ്മാണത്തിലിരിക്കുന്നതുമായ റിസോർട്ടുകളും മണി മാളികകളും, ഇതിന്റെ നിർമ്മാണത്തിനായി ലക്ഷങ്ങൾ കോഴ വാങ്ങി പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ പിമ്പുകളും...
വർഷാവർഷം സർക്കാർ ചിലവിൽ കായൽ കയ്യേറ്റ അന്വേഷണ ഉദ്യോഗസ്ഥരും കായൽ സംരക്ഷണ പ്രഹസന സമിതികളും മറ്റും കായലിലൂടെ സൊറ പറഞ്ഞു വിനോദ യാത്ര നടത്തുന്നു ,,
അഷ്ടമുടി കായലിന്റെ പല ഭാഗങ്ങളിലും തീരങ്ങൾ നഷ്ടമാകുന്നു..
അഷ്ടമുടി' ലൈവ് ടീം ഇൻവെസ്റ്റിഗേഷൻ വിങ്ങ് നടത്തിയ അന്വേഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ...
0 Comments